Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coast Guard

വി​ഴി​ഞ്ഞ​ത്ത് നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തീ​ര​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ റോ​ബി​ൻ​സ​ൺ (55),സ​നു(45), വ​ലി​യ​വേ​ളി സ്വ​ദേ​ശി ബാ​ബു(40) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ജൂ​ൺ28​ന് വൈ​കി​ട്ടോ​ടെ ക​ട​ലി​ൽ പോ​യ ഇ​വ​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ മ​ട​ങ്ങി​യെ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ മൂ​വ​രെ​യും കാ​ണാ​താ​യ​തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്.

ഫി​ഷ​റീ​സ് വ​കു​പ്പും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച തെ​ര​ച്ചി​ൽ രാ​ത്രി വൈ​കി​യും തു​ട​രു​ന്നു​ണ്ട്. കോ​സ്‌​റ്റ് ഗാ​ർ​ഡ്,തീ​ര​ദേ​ശ പോ​ലീ​സ്, കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​വും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഒ​ഴു​ക്ക് തെ​ക്കോ​ട്ട് എ​ന്ന നി​ല​യ്ക്ക് ക​ന്യാ​കു​മാ​രി, കു​ള​ച്ച​ൽ ഭാ​ഗ​ത്തേ​ക്കാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തെ​ര​യു​ന്ന​തി​ന് നാ​വി​ക സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ക​ല​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി.

National

പാ​ക് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത് ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച പാ​കി​സ്ഥാ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന (ഐ​സി​ജി) പി​ടി​ച്ചെ​ടു​ത്തു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 11 ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഗു​ജ​റാ​ത്തി​ലെ ജ​ഖാ​വു മ​റൈ​ൻ പോ​ലീ​സി​ന് കൈ​മാ​റി. സം​ഭ​വം ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

"ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ ദ്രു​ത ന​ട​പ​ടി​യി​ൽ, ഇ​ന്ത്യ​യു​ടെ എ​ക്സ്ക്ലൂ​സീ​വ് ഇ​ക്ക​ണോ​മി​ക് സോ​ണി​ൽ (ഇ​ഇ​സെ​ഡ്) 11 ജീ​വ​ന​ക്കാ​രു​ള്ള ഒ​രു പാ​ക്കി​സ്ഥാ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​കൂ​ടി'- ഗു​ജ​റാ​ത്ത് ഡി​ഫ​ൻ​സ് പി​ആ​ർ​ഒ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ഷേ​ക് കു​മാ​ർ തി​വാ​രി എ​ക്സി​ൽ കു​റി​ച്ചു. 

Latest News

Corehub Up